Type Here to Get Search Results !

Bottom Ad

കേരളത്തില്‍ രാത്രി കര്‍ഫ്യൂ ഇന്നു കൂടി, നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കില്ല, കൗമാരക്കാരുടെ വാക്സിനേഷന്‍ നാളെ മുതല്‍


കേരളം (www.evisionnews.in): സംസ്ഥാനത്ത് ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി കാല കര്‍ഫ്യൂ ഇന്ന് അവസാനിക്കും. രാത്രി 10 മുതല്‍ കാലത്ത് 5 വരെയാണ് നിയന്ത്രണം. എന്നാല്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കില്ലെന്നാണ് സൂചന. ഇനി ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കും. പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്തായിരുന്നു ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ആളുകള്‍ കൂട്ടംകൂടുന്നത് തടയാനായിട്ടായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ആരാധനാലയങ്ങളില്‍ അടക്കം പൊതു ഇടങ്ങളിലെ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടകളും 10മണിക്ക് അടച്ചിരുന്നു. നിയന്ത്രണങ്ങല്‍ ഈ രീതിയില്‍ തുടരുമോ എന്നത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും.

അതേസമയം കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന് നാളെ തുടക്കമാകും. 15 മുതല്‍ 18 വയ്‌സ് വരെ പ്രായമുള്ളവര്‍ക്കായി ഇന്നലെ മുതല്‍ വാക്സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കുട്ടികളുടെ വാക്സിനേഷന്‍ ഉണ്ടാകും. ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad