Type Here to Get Search Results !

Bottom Ad

മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ ഉടന്‍ അറസ്റ്റ്; പോലീസിന് ഡിജിപിയുടെ നിര്‍ദ്ദേശം


കേരളം (www.evisionnews.in): സോഷ്യല്‍ മീഡിയയിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങല്‍ ഡിജിപി നല്‍കി. ആലപ്പുഴയില്‍ ആര്‍എസ്എസ്- എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്നാണ് മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 144 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 41 പ്രതികളെ മാത്രമാണ് പിടികൂടിയത്. മറ്റുള്ളവരെ ഉടന്‍ പിടികൂടണമെന്ന് ഡിജിപി പൊലീസ് മേധാവിമാര്‍ക്ക നിര്‍ദേശം നല്‍കി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 32 കേസുകള്‍. 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടന്‍ പിടികൂടാനുളള നിര്‍ദ്ദേശം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad