കാസര്‍കോട്: (www.evisionnews.in) കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു നാടിനെ രണ്ടായി വിഭജിക്കുന്ന കെ-റെയില്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കലക്റ്ററേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
ധര്‍ണ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. ദുരിതങ്ങളുടെ കണ്ണീര്‍ക്കയത്തിലേക്കെറിയപ്പെടുന്ന ഇരകള്‍ക്ക് വേണ്ടിയാണ് യുഡിഎഫ് പ്രക്ഷോഭം നടത്തുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. കേരളത്തിന്റെ ഭൂമി ശാസ്ത്ര പരമായ പ്രത്യേക തകള്‍ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയുമാണ് കെ-റെയില്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.അഴിമതി ലക്ഷ്യം വെച്ച് നടത്തുന്ന ഈ പദ്ധതി ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
പ്രളയങ്ങള്‍ ആവര്‍ത്തിക്കുന്ന നാട്ടില്‍ 9000 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയും ഒരു ലക്ഷം മനുഷ്യരെ കുടിയൊഴിപ്പിച്ചും 1318 ഹെക്ടര്‍ സ്വകാര്യ ഭൂമി ഏറ്റെടുത്തും നടത്തുന്ന അശാസ്ത്രീയമായ പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന ദുരിതം അതി ദയനീയമാണ്. വീടും കൃഷിഭൂമിയും നെല്‍പാടങ്ങളും ആരാധനാലയങ്ങളുടെ വസ്തുക്കളും സ്ഥലവും കുന്നും മലകളും പദ്ധതിയുടെ ഭാഗമായി നഷ്ടമാകും. ഗൗരവതരമായ പഠനങ്ങള്‍ പോലും നടത്താതെ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ വരും ദിവസങ്ങളില്‍ യുഡിഎഫ് വന്‍ പ്രക്ഷോഭം നടത്തുമെന്ന് പിഎംഎ സലാം ഓര്‍മിപ്പിച്ചു.
ചെയര്‍മാന്‍ സിടി അഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഭാരവാഹികളായ വി.കെ.പി ഹമീദലി, കെ. മുഹമ്മദ് കുഞ്ഞി, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് എടനീര്‍,
എഎം കടവത്ത്, കരുണ്‍താപ്പ, ടിഎമൂസ, മഞ്ചുനാഥ ആള്‍വ, കെ. ശ്രീധരന്‍, അഡ്വ. എംടിപി കരീം, അബ്രഹാം തോണക്കര, എംപി ജാഫര്‍, വിആര്‍ വിദ്യാസാഗര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെപി കുഞ്ഞിക്കണ്ണന്‍, കെനീലകണ്ഠന്‍, പിഎ അഷ്‌റ ഫലി, ഹക്കീം കുന്നില്‍,എംസി ഖമറുദ്ദീന്‍,അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സഹീര്‍ ആസിഫ്, അസീസ് കളത്തൂര്‍, പിപി നസീമ, അനസ് എതിര്‍ത്തോട്, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാര്‍, ആന്റക്‌സ് ജോസഫ്, വി. കമ്മാരന്‍, പിപി അടിയോടി, എവി തമ്പാന്‍ പ്രസംഗിച്ചു.
a
Post a Comment
0 Comments