കാസര്‍കോട് (www.evisionnews.in): തളങ്കര ഗവ: മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈടെക് കെട്ടിടത്തിലേക്കുള്ള മുഴുവന്‍ ക്ലാസ് മുറികളിലേക്കും സ്റ്റാഫ് റൂമിലേക്കും ഓഫീസ് റൂമിലേക്കുമുള്ള ഫര്‍ണീച്ചര്‍ ചാലഞ്ച് വിജയകരമായ പൂര്‍ത്തീകരണത്തിലേക്ക്. സ്റ്റാഫ് റൂമിലേക്കുള്ള ഫര്‍ണീച്ചറുകള്‍ സ്‌കൂളിലെ 1981 ബാച്ച് സംഭാവന ചെയ്തു. ഹെഡ്മിസ്ട്രസ് സ്വര്‍ണ്ണ കുമാരി, പ്രിന്‍സിപ്പല്‍ മുഹമ്മദലി, പി.ടി.എ. പ്രസിഡന്റ് റാഷിദ് പൂരണം ഒ.എസ്.എ. ജനറല്‍ സെക്രട്ടറി ടി.എ.ശാഫി, സലിം ഏറ്റുവാങ്ങി.
നിസാര്‍ തളങ്കര സ്വാഗതം പറഞ്ഞു. കെ.എം. ബഷീര്‍, ആദം കുഞ്ഞി തളങ്കര, ഹമീദ് ബങ്കരക്കുന്ന്, കെ.എച്ച്. ബഷീര്‍, ഇ.കെ. അബ്ദുല്‍ ഖാദര്‍, പി.എച്ച്. നജീബ്, മുനീര്‍ പൈക്ക, ഇബ്രാഹിം ആദൂര്‍, ഇബ്രാഹിം ഖലീല്‍ സാഹിബ്, മുജീബ് കെ.കെ പുറം, അസ്ലം പാറ, ഖാദര്‍ കടവത്ത്, ഫസല്‍ മദീന, റഹിം ജിദ്ദ, അബ്ദുല്‍ റഹിം ചൂരി, അഹമ്മദ് ദീനാര്‍, അഹമ്മദ് തായലങ്ങാടി, എസ്.കെ. മൊയ്തീന്‍, സലാം ബാങ്കോട്, ഇഖ്ബാല്‍ ഹാഷിം സ്ട്രീറ്റ്, ജമാല്‍ നുസ്രത്ത് റോഡ്, ഹക്കിം തായലങ്ങാടി, ബഷീര്‍ കാമിയോ, മുഹമ്മദ് കുഞ്ഞി ചേരങ്കൈ, അസ്ലം തെരുവത്ത്, ആബിദ് അജ്മീരിയ, കെ.എം ഹുസൈന്‍ ജദീദ് റോഡ്, മുസ്തഫ പളളിക്കാല്‍, മുഹമ്മദലി, ഹാഫിസ്, സത്താര്‍ മീശ, ഷറഫുന്നിസ, മൈമൂന, റസീന, സഫിയ, ജമീല സംബന്ധിച്ചു.
Post a Comment
0 Comments