കാസര്‍കോട് (www.evisionnews.in): സ്‌നേഹ സാന്ത്വന പരിചരണ മേഖലയില്‍ വലിയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയര്‍ കാസര്‍കോട് മണ്ഡലം യൂണിറ്റ് ഉദ്ഘാടനവും ഹോം കെയര്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും ഡിസംബര്‍ ആറിന് വൈകിട്ട് മൂന്നു മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്ഫറന്‌സ് ഹാളില്‍ സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
പരിപാടി വിജയിപ്പിക്കാന്‍ വിപി ടവറില്‍ ചേര്‍ന്ന പിടിഎച്ച് കാസര്‍കോട് മണ്ഡലം നേതൃയോഗം തീരുമാനിച്ചു. മണ്ഡലം ചെയര്‍മാന്‍ പിഎം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, മൂസ ബി. ചെര്‍ക്കള, എ.എം കടവത്ത്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, ഹാഷിം കടവത്ത്, അബൂബക്കര്‍ ഹാജി എടനീര്‍ സംബന്ധിച്ചു.
Post a Comment
0 Comments