കാസര്‍കോട് (www.evisionnews.in): സ്വന്തം വാഹനത്തില്‍ നിന്ന് ഓഫീസിലേക്ക് ചരക്ക് ഇറക്കിയതിന് ബിഎംഎസ് പ്രവര്‍ത്തകര്‍ നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി. ബദിയടുക്ക സ്വദേശി ഷഫീഖ് കാര്‍വാറാണ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയത്. മുരളി മുകുന്ദ് ഓഡിറ്റോറിയത്തിന് സമീപത്തെ വി.ആര്‍.എല്‍ ലോജസ്റ്റിക്ക് എന്ന സ്ഥാപനത്തില്‍ പത്തു കിലോ തൂക്കം വരുന്ന പായ്ക്കറ്റ് ഷഫീഖ് സ്വന്തം വാഹനത്തില്‍ നിന്ന് ഓഫീസിലെത്തിച്ചതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
സാധനങ്ങളുടെ ബില്‍ കൗണ്ടറില്‍ കൈമാറുന്ന സമയത്ത് ഒരു സംഘം ബിഎംഎസ് തൊഴിലാളികള്‍ വന്ന് സാധനങ്ങള്‍ ഇറക്കുന്നതിനും തിരികെ പാര്‍സല്‍ വാഹനത്തില്‍ കയറ്റുന്നതിനും കൂലി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നോക്കുകൂലി നല്‍കാന്‍ വിസമ്മതിനെ തുടര്‍ന്ന് തൊഴിലാളികള്‍ തര്‍ക്കത്തലാവുകയും ചെയ്തു. ഇതേതുടര്‍ന്ന് ഷഫീഖ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Post a Comment
0 Comments