ദേശീയം (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനകളെയും തീരുമാനങ്ങളെയും പോലെ തന്നെ ശക്തവും പ്രൗഢിയുമാര്‍ന്നതാണ് അദ്ദേഹത്തിന്റെ വാഹനങ്ങളും. മോദിയുടെ സ്വകാര്യ വിമാനത്തിന് ശേഷം ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്റെ മെഴ്സിഡസ്-മെയ്ബാക്ക് എസ് 650 ഗാര്‍ഡ് എന്ന പുതിയ കാറാണ്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ സ്വീകരിക്കാനായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളോടെയുള്ള തന്റെ പുതിയ കാറിലാണ് മോദി എത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രധാനമന്ത്രി ഉപയോഗിച്ച് വന്നിരുന്നത് റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നിവയായിരുന്നു. ഇവ മാറ്റിയാണ് 12 കോടി വില വരുന്ന് പുതിയ കവചിത വാഹനം തിരഞ്ഞെടുത്തിരിക്കുന്നത്. മെയ്ബാക്ക് എസ് 650 ഗാര്‍ഡ് വിആര്‍10 ലെവല്‍ പരിരക്ഷയോടെയാണ് എത്തുന്നത്.
Post a Comment
0 Comments