Type Here to Get Search Results !

Bottom Ad

ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കമ്മിഷന്റെ ഓണററി ഡോക്ടറേറ്റ് എന്‍.എം ബാദുഷക്ക്


കൊച്ചി (www.evisionnews.in): ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

160 രാജ്യങ്ങളില്‍ യുഎന്‍, യുനെസ്‌കോ തുടങ്ങി വിവിധ രാജ്യാന്തര സംഘടനകളും ആയി ചേര്‍ന്ന് ഒട്ടനവധി സന്നദ്ധ -മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എച്ച്ആര്‍പിസി ഇത്തവണ അവരുടെ ഓണററി പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 75 മഹത് വ്യക്തിത്വങ്ങളെ ആണു തിരഞ്ഞെടുത്തത്. 2020 - 2021 വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിലും കോവിഡ് 19 മഹാമാരിയുടെ സമയത്തും ബാദുഷ നടത്തിയ സ്തുത്യര്‍ഹ സേവനങ്ങള്‍ മുന്‍നിര്‍ത്തി ആണ് അവരെ ഓണററി നല്‍കാന്‍ എച്ച്ആര്‍പിസി തിരഞ്ഞെടുത്തത്.

2022 ഫെബ്രുവരി 27ന് ന്യൂഡല്‍ഹിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ബാദുഷക്ക് സമഗ്ര സേവനങ്ങള്‍ക്കുള്ള ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad