ദുബൈ (www.evisionnews.in): 'രക്തം നല്‍കൂ.. പുഞ്ചിരി സമ്മാനിക്കൂ.. എന്ന സന്ദേശവുമായി യുഎഇദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി മെഗാ രക്തദാന കേമ്പ് സംഘടിപ്പിക്കുന്നു. ദുബൈ കൈന്‍ഡ്‌നസ് ബ്ലഡ് ഡോണേശന്‍ ഗ്രൂപ്പുമായി സഹകരിച്ച് യുഎഇയുടെ അന്‍പതാം ദേശീയ ദിനമായ നാളെ രാവിലെ 10 മണി മുതല്‍ വൈകിട്ട് രണ്ടു മണിവരെ ലത്തീഫാ ഹോസ്പിറ്റല്‍ അങ്കണത്തില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രത്യേകം സജ്ജമാക്കിയ ടെന്റിലാണ് മെഗാ രക്തദാന കേമ്പ് സംഘടിപ്പിക്കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് കേരള സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ മുഖ്യാതിഥിയാകും. കെഎംസിസി കേന്ദ്ര, സംസ്ഥാന, ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.
യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗ സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സിഎച്ച് നൂറുദ്ദിന്‍ കാഞ്ഞങ്ങാട്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനര്‍ ബീജന്തടുക്ക, കെപി അബ്ബാസ് കളനാട്, സലാം തട്ടാനിച്ചേരി, ഫൈസല്‍ മൊഹ്‌സിന്‍ തളങ്കര, അഷ്റഫ് പാവൂര്‍, ട്രഷറര്‍ ടിആര്‍ ഹനീഫ് മേല്‍പറമ്പ് പ്രസംഗിച്ചു.
Post a Comment
0 Comments