കേരളം (www.evisionnews.in): രണ്ടാം പിണറായി സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കായി വീടുകള്‍ തോറും പ്രചാരണം നടത്താന്‍ സി.പി.ഐ(എം) തീരുമാനം. കെ-റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ച് എല്ലാ വീടുകളിലും ലഘുലേഖ വിതരണം ചെയ്യും. പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ടുകേട്ടെന്നും സി.പി.എം ആരോപിക്കുന്നു.
സില്‍വര്‍ ലെയില്‍ സമ്പൂര്‍ണ്ണ ഹരിത പദ്ധതിയാണെന്ന് ലഘുലേഖയില്‍ അവകാശപ്പെടുന്നു. പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യ ജീവി മേഖലകളിലൂടെയോ കടന്നുപോകുന്നില്ലെന്നാണ് സി.പി.എം ഉന്നയിക്കുന്ന ഒരു വാദം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നും ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സി.പി.എം പറയുന്നു.
Post a Comment
0 Comments