കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിസ് ഏര്‍പ്പെടുത്തിയ മൂന്നാമത് ബിസിനസ് അവാര്‍ഡിന് അണങ്കൂരില്‍ പ്രവര്‍ത്തിക്കുന്ന ജെ-വണ്‍ ലീവിങ് കാണ്‍സപ്റ്റ് ഹോം ഡെക്കര്‍ ആന്റ് ഫര്‍ണിച്ചര്‍ സ്വന്തമാക്കി. മികച്ച ബ്രാന്റിനുള്ള അവാര്‍ഡ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എംഡി ജാവിദ് ഷാഫി ഏറ്റുവാങ്ങി.
ചുരുങ്ങിയ സമയം കൊണ്ട് ഫര്‍ണിച്ചര്‍ രംഗത്ത് കാസര്‍കോട് ജില്ലയില്‍ ജെ-വണ്‍ അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയത്. ലോകോത്തര ഫര്‍ണിച്ചര്‍ ശ്രേണിയുടെ ഒരു കലവറ തന്നെയാണ് ജെ-വണ്‍ അവരുടെ സ്വന്തം അതിവിശാലമായ നാല് നിലയുള്ള ഷോറൂമില്‍ ഉപഭോക്താക്കള്‍ക്ക് സജ്ജീകരിച്ചിട്ടുള്ളത്. ഓരോ നിലയിലും വൈവിധ്യമാര്‍ന്ന വിവിധതരം ഫര്‍ണിച്ചറുകളുടെ ശൃംഖലയാണ് ഒരുക്കിയിട്ടുള്ളത്.
അത്ഭുതപ്പെടുത്തുന്ന വിലക്കിഴിവാണ് ജെ-വണിന്റെ മറ്റൊരു പ്രത്യേകത. ഏതൊരു കുടുംബത്തിനും ബജറ്റിനനുസരിച്ച് ഫര്‍ണിച്ചറുകള്‍ സ്വന്തമാക്കാം. ഉപഭോക്താക്കള്‍ക്കായി വാര്‍ഷികാഘോഷ സമ്മാനമായി ജെ-വണ്‍ ഒരുക്കിയ പോക്കറ്റ് ഫ്രണ്ട്‌ലി ബജറ്റ് പ്രൈസ് ഉത്സവ് വിപണനമേളയ്ക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധതരം കോംബോ ഓഫറുകളും ഓരോ പര്‍ച്ചേസുകള്‍ക്ക് നല്‍കുന്ന 20 ശതമാനം അധിക ആനുകൂല്യവും ഉറപ്പുനല്‍കുന്ന ജെ-വണ്‍ ഫര്‍ണിച്ചര്‍ വ്യവസായരംഗത്ത് ജില്ലയില്‍ മികവുറ്റ ആനുകൂല്യങ്ങളുടെ കൂമ്പാരം തന്നെയാണ് തുറന്നിട്ടിരിക്കുന്നത്.
Post a Comment
0 Comments