കുമ്പള (www.evisionnews.in): മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയുടെ കരുത്തു അഹ്ലുബൈത്തിന്റെ നേതൃത്വമാണെന്ന് എന്‍പിഎം സയ്യദ് ഷറഫുദ്ധീന്‍ തങ്ങള്‍ റബ്ബാനി. സ്വാതികരായ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും നേതൃത്വം നല്‍കുകയും സൂഫിവര്യരായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരടക്കമുള്ളവരുടെ പ്രാര്‍ഥനയുമാണ് മുസ്ലിം ലീഗ് പ്രസ്ഥാനം വര്‍ത്തമാന കാലത്തും പ്രശോഭിച്ചു നില്‍ക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
ആരിക്കാടി കടവത്ത് ശാഖാ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം 'ശിഹാബ് തങ്ങള്‍ സൗധം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ള അധ്യക്ഷത വഹിച്ചു. എകെഎം അഷ്‌റഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വിപി അബ്ദുല്‍ കാദര്‍, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ ടിഎ മൂസ, എം അബ്ബാസ്, എകെ ആരിഫ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂര്‍, അഡ്വ. സക്കീര്‍ അഹമദ്, കെവി യൂസുഫ്, ടിഎം ഷുഹൈബ്, ഇബ്രാഹിം ബത്തേരി, ബിഎ റഹിമാന്‍ ആരിക്കാടി, ഹമീദ് മൂല, കെഎം അബ്ബാസ്, യൂസുഫ് ഉളുവാര്‍, എസ് അബ്ദുല്‍ ഖാദര്‍, ബി ഹമീദ്, കെഎ അബ്ബാസ്, മൊയ്ദീന്‍ അബ്ബ, യുഎസ് അലി, താജു, എസ്. ഹനീഫ, പള്ളികുഞ്ഞി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍ പ്രസംഗിച്ചു.
Post a Comment
0 Comments