കാസര്‍കോട് (www.evisionnews.in): ഈമാസം 13 മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്നതാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അഭിപ്രായപ്പെട്ടു. മതിയായ സമയം നല്‍കാതെ വളരെ പെട്ടന്ന് യൂണിഫേം നിര്‍ബന്ധമാക്കുന്നത് ശരിയല്ല. നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ആവശ്യമായ സമയം പോലും അനുവദിക്കാതെയാണ് യൂണിഫോം നിര്‍ബന്ധമാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഈനീക്കം പാവപ്പെട്ട വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടുമുള്ള വെല്ലുവിളിയാണ്. കോവിഡ് കാരണം സാമ്പത്തികമായി വളരെ പ്രയാസപ്പെട്ടുക്കൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സൗജന്യമായി യൂണിഫോം ലഭിക്കേണ്ട വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ യൂണിഫോം ലഭ്യമായിട്ടില്ല. മതിയായ സമയം നല്‍കി മാത്രമേ യൂണിഫോം നിര്‍ബന്ധമാക്കാന്‍ പാടുള്ളൂവെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സ്‌കൂളില്‍ യൂണിഫോം മതിയായ സമയം നല്‍കിയതിന് ശേഷം മതി: എം.എസ്.എഫ്
17:20:00
0

Post a Comment
0 Comments