ദുബൈ (www.evisionnews.in): ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികവും യുഎഇയുടെ അമ്പതാം ദേശീയ ദിനാഘോഷവും ജനുവരി 15നു ദുബൈയില്‍ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പഠിപ്പിച്ചവരെ അവാര്‍ഡ് നല്‍കി ആദരിക്കും.
പരിപാടിയുടെ ബ്രോഷര്‍ ദുബൈ ഇ.സി.എച്ച് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബൈ എക്കണോമിക്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ മുഹമ്മദ് സയിദ് ഹസന്‍ പ്രവാസ ലോകത്തെ സാംസ്‌കാരികവാണിജ്യ രംഗത്തെ പ്രമുഖന്‍ അബ്ദുല്ല നൂറുദ്ദീനു നല്‍കി പ്രാകാശനം ചെയ്തു. അബ്ദുല്‍ റഹിമാന്‍ ഇസിഎച്ച് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെഎം അബ്ബാസ് ചടങ്ങ് ഉദഘാടനം ചെയ്തു.
ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. അഡ്വ. ഇബ്രാഹിം ഖലീല്‍, വാണിജ്യ പ്രമുഖരായ സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, സയ്യദ് ഹൈദ്രോസി തങ്ങള്‍, കൂട്ടായി, ടിഎം ഷുഹൈബ്, നാസര്‍ മുട്ടം, നൗഷാദ് കന്യപ്പാടി, റാഫി പള്ളിപ്പുറം, ശാഹുല്‍ തങ്ങള്‍, മുസ്തഫ ചൗകി, അഫ്‌നാസ്, നവാസ് ടിഎം, മുനീര്‍ ബെരിക്കെ, ഹാദില്‍ ഹനീഫ് മൊഗ്രാല്‍ സംബന്ധിച്ചു.
Post a Comment
0 Comments