Type Here to Get Search Results !

Bottom Ad

സമരം പ്രഖ്യാപിച്ച് കൂടുതല്‍ ഡോക്ടര്‍മാര്‍: നാളെ മുതല്‍ മെഡിക്കല്‍ കോളജുകള്‍ നിശ്ചലമാകും


കേരളം (www.evisionnews.in): പി.ജി ഡോക്ടര്‍മാര്‍ക്ക് പുറമേ സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരും. ഇതോടെ നാളെ മെഡിക്കല്‍ കോളജുകള്‍ നിശ്ചലമാകും. ഒ.പി, ഐ.പി, മുന്‍കൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും നാളെ പണിമുടക്കും. ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഒന്നാം വര്‍ഷ പി.ജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പി.ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സമരം തുടരുകയായിരുന്നു. സമരത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. എന്നാല്‍ സമരത്തോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad