ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്ത് വ്യാപകമായ മണിചെയ്ന്‍ മാര്‍ക്കറ്റും മള്‍ട്ടി ലെയര്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയമാണ് മള്‍ട്ടിലെയര്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങും മണി ചെയ്‌നും നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. 90 ദിവസത്തിനുള്ളില്‍ നിയമങ്ങള്‍ ബാധകമാകും. ഡയറക്ട് സെല്ലിംഗ് മാര്‍ക്കറ്റിംഗിന്റെ ഭാഗമെന്ന തരത്തില്‍ ആളുകളെ മണിചെയ്ന്‍ മാതൃകയില്‍, മള്‍ട്ടിലെയര്‍ രീതിയില്‍ കണ്ണിചേര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനെയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആംവെയ് പോലുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാണ്. പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പില്‍ വരുന്ന മണിചെയ്ന്‍ പദ്ധതികളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
മണിചെയ്ന്‍ മാര്‍ക്കറ്റും മള്‍ട്ടി ലെയര്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
18:25:00
0
ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്ത് വ്യാപകമായ മണിചെയ്ന്‍ മാര്‍ക്കറ്റും മള്‍ട്ടി ലെയര്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയമാണ് മള്‍ട്ടിലെയര്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങും മണി ചെയ്‌നും നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. 90 ദിവസത്തിനുള്ളില്‍ നിയമങ്ങള്‍ ബാധകമാകും. ഡയറക്ട് സെല്ലിംഗ് മാര്‍ക്കറ്റിംഗിന്റെ ഭാഗമെന്ന തരത്തില്‍ ആളുകളെ മണിചെയ്ന്‍ മാതൃകയില്‍, മള്‍ട്ടിലെയര്‍ രീതിയില്‍ കണ്ണിചേര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനെയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആംവെയ് പോലുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാണ്. പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പില്‍ വരുന്ന മണിചെയ്ന്‍ പദ്ധതികളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
Post a Comment
0 Comments