ദേശീയം (www.evisionnews.in): ഈവര്‍ഷം ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. യുഎസിലെ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) എന്ന സംഘടന വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021 ഡിസംബര്‍ ഒന്നു വരെ ഇന്ത്യയില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിക്കിടെ കൊല്ലപ്പെട്ടു. ഇതുകൂടാതെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ അപകടകരമായ തൊഴില്‍ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. പത്രസ്വാതന്ത്ര്യത്തെയും മാധ്യമങ്ങള്‍ക്കെതിരായ ആക്രമണത്തെയും കുറിച്ചുള്ള വാര്‍ഷിക സര്‍വേയില്‍ സിപിജെ പറഞ്ഞു.
നവംബറില്‍ അവിനാഷ് ഝാ (ബിഎന്‍എന്‍ ന്യൂസ്), ഓഗസ്റ്റില്‍ ചെന്നകേശവലു (ഇവി 5), മനീഷ് സിംഗ് (സുദര്‍ശന്‍ ടിവി), ജൂണില്‍ സുലഭ് ശ്രീവാസ്തവ (എബിപി ന്യൂസ്) എന്നിവരാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട നാല് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍. സാധന ടിവി പ്ലസിലെ രമണ്‍ കശ്യപ് അപകടകരമായ തൊഴില്‍ സാഹചര്യത്തിലാണ് മരിച്ചത്, ഇദ്ദേഹം ഒക്ടോബറിലെ ലഖിംപൂര്‍ ഖേരി അക്രമം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
2021 ഡിസംബര്‍ 1 വരെയുള്ള കണക്കനുസരിച്ച് ഏഴ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണെന്നും സിപിജെ പറയുന്നു. തടവിലാക്കപ്പെട്ട ഏഴു മാധ്യമപ്രവര്‍ത്തകരില്‍ കശ്മീരില്‍ നിന്നുള്ള രണ്ടുപേരും ഉള്‍പ്പെടുന്നു കാശ്മീര്‍ നരറേറ്ററിലെ ആസിഫ് സുല്‍ത്താന്‍ 2018 മുതലും, ഫോട്ടോ ജേണലിസ്റ്റ് മനന്‍ ദാര്‍ 2021 ഒക്ടോബര്‍ മുതലും ജയിലിലാണ്.
Post a Comment
0 Comments