Type Here to Get Search Results !

Bottom Ad

കോവിഡിനെ കുറിച്ച് പ്രബന്ധം: അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായി നിഹാല നസീഫ


മുളിയാര്‍ (www.evisionnews.in): കോവിഡ് -19നെ കുറിച്ചും പൂര്‍വവൈറസിനെ മുന്‍നിര്‍ത്തിയും കോവിഡ് 19ന്റെ വിവിധ വകഭേദങ്ങള്‍ സംബന്ധമായും വിദഗ്ദ പഠനത്തിലൂടെ തയാറാക്കിയ കാസര്‍കോട് പൈക്ക ചാത്തപ്പാടിയിലെ സി.എച്ച് നിഹാല നസീഫയുടെ പ്രബന്ധം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായി. രക്തഗ്രൂപ്പുകളുടെ വ്യത്യസ്തതക്ക് അനുസരിച്ച് ആളുകളില്‍ ഉണ്ടാക്കുന്ന ശാരിരിക പ്രതിബന്ധങ്ങളും രണ്ടാമതു വരാനുള്ള സാധ്യതയും ഫലപ്രദമാകുന്ന പ്രതിരോധ വാക്‌സിനും ചികിത്സ മരുന്ന് സംബന്ധിച്ചും പഠന റിപ്പോര്‍ട്ടില്‍ പ്രതിപാതിക്കുന്നുണ്ട്. 

അമേരിക്ക, യു.എ.ഇ, സ്വിറ്റ്‌സര്‍ലാന്റ്, കാനഡ, സ്‌കോട്ട്‌ലാന്റ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രബന്ധ അവതരണത്തിന് നിഹാലക്ക് ക്ഷണം ലഭിച്ച് കൊണ്ടിരിക്കുകയാണ്. ഡയബറ്റിക് സംബന്ധമായും പ്രബന്ധം തയാറാക്കിയിട്ടുണ്ട്. തൃശൂര്‍ വിമല കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ നടത്തിയ പഠനത്തിന് അദ്ധ്യാപകരായ ഡോ. ഷീബ, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ഹണി സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു മാര്‍ഗ ദര്‍ശകര്‍.

നിലവില്‍ മൈസൂര്‍ ജെ.എസ്.എസ് മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം.എസ്.സി മെഡിക്കല്‍ ഫിസിയോളജി വിദ്യാര്‍ഥിനിയാണ്. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ സി.എച്ച് അബ്ദുല്ല കുഞ്ഞി, ഉദുമ പടിഞ്ഞാറിലെ ടി.എ സൈഫുന്നിസ എന്നിവരുടെ മകളാണ്. എഞ്ചിനിയറിംഗ് വിദ്യാര്‍ഥി മുഹമ്മദ് നശീത്ത് സഹോദരനാണ്.


Post a Comment

0 Comments

Top Post Ad

Below Post Ad