കോഴിക്കോട് (www.evisionnews.in): കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് സി.പി.ഐ.എമ്മെന്ന് ജമാഅത്തെ ഇസ്ലാമി. തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസ് പറഞ്ഞു. 'കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കുന്നതിന്റെ ചരിത്രത്തില്‍ സി.പി.ഐ.എമ്മിന്റെ പേര് രേഖപ്പെടുത്താന്‍ പോവുകയാണ്. കേരളത്തെ വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് സി.പി.ഐ.എം കൊണ്ടുപോവുന്നത്,' അദ്ദേഹം പറഞ്ഞു. അധികാരത്തുടര്‍ച്ച എന്ന ഏകലക്ഷ്യത്തിലൂന്നിയപ്പോള്‍ അരുതാത്ത പലതും സിപിഐഎമ്മിന് ചെയ്യേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേന്ദ്രത്തില്‍ ചെയ്യുന്നതാണ് കേരളത്തില്‍ സി.പി.ഐ.എമ്മും സര്‍ക്കാരും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് സി.പി.എം: ജമാഅത്തെ ഇസ്ലാമി
11:11:00
0
കോഴിക്കോട് (www.evisionnews.in): കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് സി.പി.ഐ.എമ്മെന്ന് ജമാഅത്തെ ഇസ്ലാമി. തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസ് പറഞ്ഞു. 'കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കുന്നതിന്റെ ചരിത്രത്തില്‍ സി.പി.ഐ.എമ്മിന്റെ പേര് രേഖപ്പെടുത്താന്‍ പോവുകയാണ്. കേരളത്തെ വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് സി.പി.ഐ.എം കൊണ്ടുപോവുന്നത്,' അദ്ദേഹം പറഞ്ഞു. അധികാരത്തുടര്‍ച്ച എന്ന ഏകലക്ഷ്യത്തിലൂന്നിയപ്പോള്‍ അരുതാത്ത പലതും സിപിഐഎമ്മിന് ചെയ്യേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേന്ദ്രത്തില്‍ ചെയ്യുന്നതാണ് കേരളത്തില്‍ സി.പി.ഐ.എമ്മും സര്‍ക്കാരും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
Post a Comment
0 Comments