കേരളം (www.evisionnews.in): തൃശൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ എന്നയാളാണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. യുവതിയുടെ മരണത്തിന് കാരണം നവീനിന്റെ പീഡനം ആയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
2020 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവിന്റെ സുഹൃത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. നവീനും, യുവതിയുടെ ഭര്‍ത്താവും വീട്ടില്‍ ഒരുമിച്ച് ഇരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അവര്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ മാനസികവും ശാരീരീകവുമായ പീഡനമാണ് മരണത്തിന് കാരണമെന്ന് പരാതിയില്‍ ആരോപിച്ചു.
നവീനാണ് തന്റെ മരണത്തിന് കാരണമെന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. യുവയിയുടെ ഡയറിയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. അയാളുടെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്.
Post a Comment
0 Comments