Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ജില്ലാ ത്രിദിന എക്‌സിക്യൂട്ടിവ് ക്യാമ്പിന് റാണിപുരത്ത് തുടക്കമായി


കാസര്‍കോട് (www.evisionnews.in): കാലം കാലികം ദൗത്യം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ത്രിദിന എക്‌സിക്യൂട്ടിവ് ക്യാമ്പിന് റാണിപുരം ഒലീവ് റിസോര്‍ട്ടില്‍ തുടക്കമായി. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് 24 സമാപിക്കും. ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍ പതാക ഉയര്‍ത്തി.

ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ക്യാമ്പ് രൂപം നല്‍കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി കെ ഫിറോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിക്കും. യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന സമിതി അംഗം ടി ഡി കബീര്‍, ജില്ലാ ഭാരാവാഹികളായ ഷാനവാസ് പള്ളിക്കര, ശിഹാബ് മാസ്റ്റര്‍,എം എ നജീബ്, ഹാരിസ് തായല്‍, ഷംസുദ്ദീന്‍ ആ വിയില്‍ ,റഫീഖ് കേളോട്ട് ബാത്തിഷാ പൊവ്വല്‍ , ഗോള്‍ഡന്‍ റഹ്മാന്‍ എം.പി നൗഷാദ് ,ഹാരിസ് അങ്കക്കളരി , ആബിദ് ആറങ്ങാടി , എം പി ഖാലിദ്, ബി എം മുസ്തഫ, സിദീഖ് സന്തോഷ് നഗര്‍ ഹാരിസ് ബെദിര, റൗഫ് ബാവിക്കര, ആസിഫ് ബല്ലാകടപ്പുറം, ടി എസ് നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad