മേല്‍പറമ്പ (www.evisionnews.in): മക്കളെയും കൂട്ടി വീടു വിട്ടിറങ്ങിയ മേല്‍പറമ്പിലെ ഭര്‍തൃമതിയെ മടിക്കൈ മലപ്പച്ചരിയിലെ നിശാന്തിന്റെ വീട്ടില്‍ നിന്ന് മേല്‍പറമ്പ പൊലീസ് കണ്ടെത്തി. മേല്‍പറമ്പ ദേളിയിലെ രേഷ്മയാണ് മക്കളായ അക്ഷയ, അമയ എന്നിവരെയും കൂട്ടി ഒരാഴ്ച മുമ്പ് വീടു വിട്ടിറങ്ങിയത്.
രേഷ്മയുടെ മാതാവ് ഭാര്‍ഗവിയുടെ പരാതിയില്‍ മേല്‍പറമ്പ പോലീസ് കേസെടുത്ത് സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു.
തിങ്കളാഴ്ച രാവിലെ അമ്മ ജോലിക്ക് പോയ സമയം കത്തെഴുതി വെച്ച് മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ രേഷ്മ കാഞ്ഞങ്ങാട് എത്തി നിശാന്തിനെ വിളിച്ച് കൂടെ പോവുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ബന്ധുവിന്റെ കല്യാണത്തിന് വന്നപ്പോഴാണ് മടിക്കൈ മലപ്പച്ചേരിയിലെ നിശാന്തിനെ പരിചയപ്പെട്ടത്. ഇവര്‍ ആദ്യം പറശ്ശിനിക്കടവിലും പിന്നീട് ഗുരുവായൂരിലും പോയിറൂമെടുത്ത് താമസിച്ചു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിന്തുടരുന്നത് അറിഞ്ഞ ഇവര്‍ തിരികെ മടിക്കൈയിലുള്ള നിഷാന്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു. തിങ്കളാഴ്ച വനിത പൊലീസ് സഹിതം മേല്‍പറമ്പ് പൊലീസ് മടിക്കൈയിലെത്തി രേഷ്മയുടെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധന നടത്തി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ സ്വന്തം ഇഷ്ട പ്രകാരം വിട്ടയച്ച തിനാല്‍ രേഷ്മ മടിക്കൈയിലുള്ള നിശാന്തിനൊപ്പം പോയി.
Post a Comment
0 Comments