Type Here to Get Search Results !

Bottom Ad

ചെറിയ അളവില്‍ ലഹരി മരുന്നുകള്‍ പിടിക്കപ്പെട്ടാല്‍ തടവിന് പകരം ചികിത്സ: പുതിയ നിര്‍ദ്ദേശവുമായി സാമൂഹിക നീതി മന്ത്രാലയം


ദേശീയം (www.evisionnews.in): വ്യക്തിഗത ഉപഭോഗത്തിനായി ചെറിയ അളവില്‍ ലഹരി മരുന്നുകള്‍ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായോ ക്രിമിനല്‍ കുറ്റമായോ പരിഗണിക്കുന്നത് നിര്‍ത്തണമെന്ന് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം. റവന്യൂ വകുപ്പിന് സമര്‍പ്പിച്ച നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളുടെ (എന്‍ഡിപിഎസ്) നിയമത്തിന്റെ അവലോകനത്തിലാണ് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശിപാര്‍ശ.

നിലവില്‍, എന്‍ഡിപിഎസ് നിയമപ്രകാരം കേസില്‍ നിന്നും ഒഴിവാക്കുന്നതിന് ഒരു വ്യവസ്ഥയുമില്ല. കൂടാതെ പുനരധിവാസത്തിനായി സ്വമേധയാ തയ്യാറാവുകയാണെങ്കില്‍ മാത്രമേ പ്രോസിക്യൂഷനില്‍ നിന്നും തടവില്‍ നിന്നും ലഹരിമരുന്നിന് അടിമകളായവര്‍ക്ക് അവസരം നല്‍കുന്നുള്ളൂ. കഴിഞ്ഞയാഴ്ച റവന്യൂ വകുപ്പുമായി പങ്കുവെച്ച ശിപാര്‍ശകളില്‍, വ്യക്തിഗത ഉപഭോഗത്തിനായി ചെറിയ അളവില്‍ മരുന്നുകള്‍ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായോ ക്രിമിനല്‍ കുറ്റമായോ പരിഗണിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചതായി അധികൃതര്‍ പറഞ്ഞു. വ്യക്തിഗത ഉപഭോഗത്തിന് ചെറിയ അളവില്‍ ലഹരിമരുന്നുമായി പിടിക്കപ്പെടുന്നവര്‍ക്ക് തടവിന് പകരം സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ നിര്‍ബന്ധിത ചികിത്സ നല്‍കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad