കാസര്‍കോട് (www.evisionnews.in): കേന്ദ്ര മന്ത്രിമാരുടെ ബന്ധുക്കളുടെ നേതൃത്വ ത്തില്‍ കര്‍ഷക സമരക്കാരെ വാഹനമിടിച്ച് കൊല്ലുകയും പൊലീസിനെ ഉപയോഗിച്ച് നരഹത്യനടത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാറിന്റെ നരനായാട്ടിനെതിരെ മുസ്്ലിം യൂത്ത് ലീഗ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച 'പ്രോട്ടസ്റ്റ് സ്‌ക്വയറില്‍' പ്രതിഷേധമിരമ്പി.
അന്നംതരുന്ന കര്‍ഷകനെ ചോരയില്‍ മുക്കികൊല്ലുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ഫിര്‍ദൗസ് നഗറിലെ മാര്‍ക്കറ്റ് റോഡില്‍ നിന്ന് പ്രകടനമായി നീങ്ങിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പുതിയ ബസ്റ്റാന്റില്‍ സംഗമിച്ചു. ജനാധിപത്യ നേതാക്കളെ വീട്ടുതടങ്കലിട്ട് കര്‍ഷക സമരം അമര്‍ച്ച ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് യൂത്ത് ലീഗ് മുന്നിട്ടിറങ്ങുമെന്ന് വിളമ്പരം നല്‍കി. മണ്ഡലം പ്രസിഡന്റെ സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. എംഎ നജീബ്, റഫീഖ് കേളോട്ട്, ഖലീല്‍ സിലോണ്‍, ജലീല്‍ തുരുത്തി, പിബിഎസ് ഷഫീഖ്, അജ്മല്‍ തളങ്കര, ശിഹാബ് പാറക്കെട്ട്, അഷ്ഫാഖ് തുരുത്തി, ബ്റുദ്ധീന്‍ ആര്‍കെ, ഫിറോസ് അട്ക്കത്ത് ബയല്‍, സിദ്ധീഖ് ചക്കര, മൂസാ ബാസിത്ത്, ഇര്‍ഷാദ് ബെദിര, ലത്തീഫ് കൊല്ലമ്പാടി, ഫൈസല്‍ ചെര്‍ക്കള, സിടി റിയാസ് സംബന്ധിച്ചു.
Post a Comment
0 Comments