ചെര്‍ക്കള (www.evisionnews.in): 'അടിയുറച്ച ഇന്നലകള്‍, ആടിയുലയാത്ത വര്‍ത്തമാനം, അസ്തിത്വത്തിന്റെ ഭാവി' എന്ന പ്രമേയവുമായി എംഎസ്എഫ് കാസര്‍കോട് മണ്ഡലം സംഘടിപ്പിക്കുന്ന 'ചുവട്' ശാഖാ ശാക്തീകരണ കാമ്പയിനിന്റെ ഭാഗമായുള്ള എതിര്‍ത്തോട് ശാഖാതല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സിഎ അര്‍ഷാദ് അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ലാ മുന്‍ പ്രവര്‍ത്തക സമിതിയംഗം ഖലീല്‍ അബൂബക്കര്‍ തുരുത്തി വിഷയാവതരണം നടത്തി.
മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി, ചെങ്കള പഞ്ചായത്ത് ട്രഷറര്‍ ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് സിയാദ് പെര്‍ഡാല, ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശമ്മാസ് ബേവിഞ്ച, വൈസ് പ്രസിഡന്റ് ഹാഷിര്‍ മൊയ്തീന്‍, മുന്‍ ട്രഷറര്‍ ശിഹാബ് പുണ്ടൂര്‍, മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സിഎ, ടെക്‌ഫെഡ് ജില്ലാ ജോ. കണ്‍വീനര്‍ ഇബ്രാഹിം ഇജാസ്, മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി സെക്രട്ടറി അര്‍ഷാദ് ഇഎ, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് മുസ്തഫ എകെ, ജനറല്‍ സെക്രട്ടറി സിറാജ് പിഎസ്, സെക്രട്ടറിമാരായ റാഷിദ് വൈ, നാഫിഹ് സിഎന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം കപ്പണ സ്വാഗതവും ട്രഷറര്‍ അന്‍വര്‍ ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments