Type Here to Get Search Results !

Bottom Ad

മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമി ഉപകേന്ദ്രം ജില്ലയില്‍ അനുവദിക്കണമെന്നാവശ്യം


കാസര്‍കോട് (www.evisionnews.in): മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കേന്ദ്രത്തിന്റെ ഉപകേന്ദ്രം ജില്ലയില്‍ അനുവദിക്കണമെന്ന് കേരളമാപ്പിള കലാ അക്കാദമി ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കവി ടി ഉബൈദിനെപോലുള്ള നിരവധി കവികള്‍ക്ക് ജന്‍മം നല്‍കിയ കാസറഗോഡ് മാപ്പിള കലാ പരിശീലനത്തിനും ഗവേഷണത്തിനും ടി ഉബൈദിന്റെ പേരില്‍ ഉപകേന്ദ്രം കാസര്‍കോട്് അനുവദിക്കണം. മൊഗ്രാലില്‍ ഉണ്ടായിരുന്ന മാപ്പിളകലാ കലാഗവേഷണ കേന്ദ്രം ഒരു മുന്നറിയിപ്പുമില്ലാതെയാണ് നാദാപുരത്തേക്ക് കൊണ്ടുപോയത്.

തെരുവത്ത് ടി ഉബൈദ് സംസ്‌കാരിക കേന്ദ്രത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, സിഎ അഹമ്മദ് കബീര്‍, എംഎ നജീബ്, അബ്ദുല്ല പടന്ന, യൂസുഫ് കട്ടത്തടുക്ക, മാഹിന്‍ മാഷ് മൊഗ്രാല്‍, മജീദ് ആവിയില്‍, മൂസാ ബാസിത്ത്, ശാഫി ചേരൂര്‍, ഇസ്മായില്‍ തങ്കയം, എംകെ സിദ്ധീഖ്, എംഎച്ച് അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹിമാന്‍ പിപി, എപി ശംസുദ്ധീന്‍ ബ്ലാര്‍ക്കോട്, ഫാറൂഖ് ബെള്ളൂറടുക്ക, മുസ്തഫ കല്ലങ്കൈ, റസാഖ് കാസര്‍കോട്് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad