കാസര്‍കോട് (www.evisionnews.in): ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിസ് നടത്തുന്ന രണ്ടാമത് കാസര്‍കോട് ജില്ലാതല പൂന്തോട്ട മത്സരം വിജയികളെ ഒക്ടോബര്‍ 28ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന പരിപാടിയില്‍ വിജയികളെ പ്രഖ്യാപിക്കും. ജില്ലയില്‍ നിന്നും അറുപതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ തെരഞ്ഞെടുത്ത പത്ത് വീടുകളില്‍ നേരിട്ട് പോയി വിധികര്‍ത്താക്കള്‍ പൂന്തോട്ടത്തിന്റെ ഭംഗി ചെടികള്‍ കൊണ്ട് അലങ്കരിച്ച രീതി ചെടികള്‍ പരിപാലിക്കുന്നവര്‍ക്ക് ചെടികളോടുള്ള അറിവ് ഇല ചെടികളുടെയും പൂച്ചെടികളുടെയും ശേഖരണങ്ങള്‍ എന്നീ വസ്തുതകള്‍ പരിശോധിച്ചാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ജില്ലാ കലക്ടര്‍ സ്വാഗദ് ഭണ്ഡാരി രണ്‍വീര്‍ചന്ത് ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ജനറല്‍സെക്രട്ടറി ഫത്താഹ് ബങ്കര അധ്യക്ഷത വഹിക്കും.
Post a Comment
0 Comments