Type Here to Get Search Results !

Bottom Ad

ഇന്ധനക്കൊള്ളക്ക് അവധിയില്ല; തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടി


കാസര്‍കോട് (www.evisionnews.in): ഇരുട്ടടിപോലെ തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.73 രൂപയും ഡിസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില. രണ്ടാഴ്ചയ്ക്കിടെ ഇത് ഏഴാംതവണയാണ് ഡീസല്‍ വില കൂട്ടുന്നത്.

രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ സിഎന്‍ജി വിലയും വര്‍ധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad