Type Here to Get Search Results !

Bottom Ad

ബിജെപിയില്‍ നേതൃമാറ്റം: സുരേഷ് ഗോപിയോ വത്സന്‍ തില്ലങ്കേരിയോ അധ്യക്ഷനായേക്കും


ദേശീയം (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും കുഴല്‍പ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ബി.ജെ.പി കേരളഘടകത്തില്‍ കേന്ദ്രം അഴിച്ചുപണിക്ക് തയ്യാറാവുന്നു. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്.

സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യ പരിഗണന നടനും എം.പിയുമായ സുരേഷ് ഗോപി തന്നെയാണ്. സുരേഷ് ഗോപിയുടെ ജനകീയ മുഖം കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കാണുന്നത്. പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ അടുപ്പിക്കാനും സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വത്തിലെത്തുക്കുന്നത് സഹായിക്കുമെന്നും കേന്ദ്രം കാണുന്നു.

എന്നാല്‍ കേട്ടതൊന്നും ശരിയല്ലെന്നും തനിക്ക് തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്നുമാണ് സുരേഷ് ഗോപി ഇതിനോട് പ്രതികരിച്ചത്. ബി.ജെ.പി തനിക്ക് ചില ഉത്തരവാദിത്വങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് ഭംഗിയായി നിറവേറ്റനാണ് താന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇതോടെ സുരേഷ് ഗോപി അല്ലെങ്കില്‍ മറ്റാര് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന ചര്‍ച്ചകളും സജീവമാണ്. കുമ്മനം രാജശേഖരന് സ്ഥാനം ലഭിച്ചത് പോലെ ആര്‍.എസ്.എസ് പിന്തുണയോടെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷനായ വത്സന്‍ തില്ലങ്കേരി തല്‍സ്ഥാനത്ത് എത്തുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.

ആര്‍എസ്എസിന്റെ പിന്തുണയുണ്ടെങ്കിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് പുറത്ത് വത്സന്‍ തില്ലങ്കേരിക്ക് സ്വീകാര്യതയില്ലെന്നതാണ് പോരായ്മ. ജനകീയ മുഖമായ സുരേഷ് ഗോപിയെ തഴഞ്ഞ് തീവ്രഹിന്ദു മുഖമായ വത്സന്‍ തില്ലങ്കേരിയെ പ്രസിഡന്റ് ആക്കുന്നത് പാര്‍ട്ടിക്ക് ?ഗുണം ചെയ്യില്ലെന്ന സൂചനകളും ഇതിനോടകം വന്നു കഴിഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കവെ ഈവര്‍ഷം അവസാനത്തോടെ സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചന.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad