കാസര്‍കോട് (www.evisionnews.in): സ്‌നേഹവും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്നതില്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് പ്രമുഖ സിനിമാനടന്‍ അബൂസലീം അഭിപ്രായപ്പെട്ടു. കായിക രംഗത്തും കലാരംഗത്തും നാടിനു അഭിമാനമായവരെ ആദരിക്കാന്‍ ഏറെ താത്പര്യത്തോടെ മുന്നോട്ടുവരുന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ നന്മയുടെ അടയാളങ്ങളായി വര്‍ത്താനം കാലം വായിച്ചെടുക്കുമെന്നും പ്രമുഖ ഇന്ത്യന്‍ ഫുട്്‌ബോള്‍ താരം എന്‍പി പ്രദീപ് പറഞ്ഞു.
ടോക്യോ ഒളിമ്പിക്‌സ് ഹോക്കി വെങ്കല മെഡല്‍ ജേതാവ് പത്മശ്രീ ശ്രീജേഷിനെ ഏറണാകുളം കിഴക്കമ്പലത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി നല്‍കിയ അനുമോദന ചടങ്ങില്‍ ഉപഹാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഖലീല്‍ മാസ്റ്റര്‍, കെവി യൂസുഫ്, ആസിഫ് കരോടാ, ജിംറു, ബിലാല്‍, മുസ്തഫ സംസാരിച്ചു.
Post a Comment
0 Comments