Type Here to Get Search Results !

Bottom Ad

സ്റ്റേഷനില്‍ പരാതിയുമായി എത്തിയ സ്ത്രീയ്ക്ക് സഹായവുമായി ജനമൈത്രി പോലീസ്


കാസര്‍കോട് (www.evisionnews.in): സ്റ്റേഷനില്‍ പരാതിയുമായി എത്തിയ സ്ത്രീയ്ക്ക് സഹായവുമായി ജനമൈത്രി പോലീസ്. മുണ്ട്യത്തടുക്ക പള്ളത്ത് ഒറ്റമുറി വാടക മുറിയില്‍ മൂന്നു മക്കളോടൊപ്പം കഴിയുന്ന എട്ടുമാസം ഗര്‍ഭിണിയായ ബീഫാത്തിമ കഴിഞ്ഞ ദിവസം ബദിയടുക്ക എസ്‌ഐ വിനോദ് കുമാറിനെ കണ്ട് പരാതി നല്‍കിയിരുന്നു. കോവിഡ് ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഭര്‍ത്താവിന് സ്ഥിരമായി ജോലി ഇല്ലാത്തത് കാരണം മൂന്നു മാസത്തെ വാടക കൊടുക്കാന്‍ ഇല്ലാത്ത അവസ്ഥയില്‍ റൂം ഒഴിഞ്ഞു കൊടുക്കേണ്ട സങ്കടവും ഭക്ഷണത്തിന് പോലും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദയനീയ അവസ്ഥയും.

എസ്‌ഐ വിനോദ് കുമാര്‍ പോക്കറ്റില്‍ നിന്ന് ഒരു ചെറിയ സഹായം നല്‍കി പരിഹാരം ഉണ്ടാകാമെന്ന് ഉറപ്പുനല്‍കി. അടുത്ത ദിവസം തന്നെ എസ്‌ഐയുടെ നിര്‍ദേശ പ്രകാരം ജനമൈത്രി ബീറ്റ് ഓഫീസര്‍ അനൂപ്, മഹേഷ് എന്നിവര്‍ വീട്ടിലെത്തി അന്വേഷിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ റിയാസ് മാന്യയുമായി ബന്ധപ്പെട്ട് കാര്യം പറഞ്ഞു.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ടു സുമനസുകള്‍ നല്‍കിയ ഒരു മാസത്തേക്ക് വീട്ടിലേക്കുള്ള സാധനങ്ങളും ഒരു മാസത്തെ വാടകയും വീട്ടില് വെച്ച് ബദിയടുക്ക എസ് ഐ വിനോദ്കുമാര്‍ കൈമാറി. വാടക കുടിശിക റൂം ഉടമസ്ഥനുമായി സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ അനൂപ്, മഹേഷ്, രാജേഷ്, സാമൂഹി പ്രവര്‍ത്തകന്‍ റിയാസ് മാന്യ കൂടെയുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad