Type Here to Get Search Results !

Bottom Ad

ആര്‍എസ്എസ് അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി പിന്മാറണം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പി.ജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയുയും ആശയങ്ങള്‍ പഠിപ്പിക്കുന്നതിന് അവസരം നല്‍കിയ സര്‍വകലാശാല വി.സിയുടെ നിലപാട് മതേതര കേരളത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതാണെന്നും സര്‍വ്വകലാ ശാലയില്‍ ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ഇടതു സിണ്ടിക്കേറ്റും സെനറ്റും എസ് എഫ് ഐ യൂണിയനും നടത്തുന്ന മൗനം ആര്‍എസ്എസ് അജന്‍ഡകള്‍ക്ക് ചൂട്ടുപിടിക്കുന്നതാണ്. അടിയന്തിരമായും സിലബസ് പിന്‍വലിക്കാന്‍ യൂണിവേഴ്സിറ്റി തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അഹ്വാനം ചെയ്ത ചന്ദ്രിക വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്ന ക്യാമ്പയിന് വിജയിപ്പിക്കാന്‍ തീരുമാനിച്ചു.

പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു മുസ്്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്റഫ് എടനീര്‍ ടിഡി കബീര്‍ ജില്ലാ ട്രഷറര്‍ ഷാനവാസ് എം.ബി സീനിയര്‍ വൈസ്പ്രസിഡന്റ് എംസി ശിഹാബ് മാസ്റ്റര്‍ പ്രസംഗിച്ചു.

എംഎ നജീബ്, മുക്താര്‍ എ, ഹാരിസ് തായല്‍, ഷംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, എ.ജി.സി ഷംസാദ്, നൂറുദ്ധീന്‍ ബെളിഞ്ച, എംപി ഖാലിദ്, സിദ്ധീഖ് സന്തോഷ് നഗര്‍,റഹൂഫ് ബാവിക്കര, സന മാണിക്കോത്ത്, അബൂബക്കര്‍ കാക്കടവ്, ബി.എം മുസ്തഫ, ഹാരിസ് ബെദിര, ഖാദര്‍ ആലൂര്‍, ആസിഫ് ബല്ല, ടിഎസ് നജീബ്, ടി.വി റിയാസ്, ആബിദ് ആറങ്ങാടി, സിദ്ധിഖ് ദണ്ഡഗോളി, റഫീഖ് ഐ.എം.ആര്‍, ഹാരിസ് പാവൂര്‍,റഹ്മാന്‍ കാപ്പില്‍,സുല്‍വാന്‍ ചെമ്മനാട്, ഷരീഫ് പന്നടുക്കം, ഷാഹുല്‍ ഹമീദ് നിസാര്‍, അബൂബക്കര്‍ കടാങ്കോട്, നഷാത്ത് പരവനടുക്കം, റമീസ് ആറങ്ങാടി, യൂനുസ് വടകരമുക്ക്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad