കാസര്‍കോട് (www.evisionnews.in): കാല്‍ നൂറ്റാണ്ടിലേറെ കാലമായി കലാ കായിക -സാംസ്‌കാരിക- കാരുണ്യ മേഖലകളില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുന്ന 'ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി' സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ മികവു തെളിയിച്ചവരെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ആദരിച്ചു. ആതുര- വിദ്യഭ്യാസ- ധീരത മേഖലകളില്‍ പ്രഗത്ഭമതികളെയാണ് വേദി അനുമോദിച്ചത്.
ഷോക്കേറ്റ് ജീവന്‍ അപകടത്തിലായ മധു എന്ന തൊഴിലാളിയുടെ ജീവന്‍ രക്ഷിച്ചുനാടിന്റെ അഭിമാനമായി മാറിയ ഉടുമ്പുന്തല സ്വദേശി ഹാരിസ് പുനത്തില്‍, ഇഎന്‍ടി സര്‍ജറിയില്‍ ഒന്നാം റാങ്ക് നേടിയ ഡോക്ടര്‍ സനാ കിറാഷ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിഎ ഇംഗ്ലീഷ് ഒന്നാം റാങ്ക് നേടിയ അര്‍ഷാബെന്നി, മലയാള മനോരമ ഓണ്‍ലൈന്‍ ഫോര്‍ട്ടലിന്റെ ഗുരുവന്ദനം അവാര്‍ഡ് നേടിയ സുഹൈല തഹസീന്‍, ബാച്ചിലര്‍ ഓഫ് ഫാര്‍മസി പരീക്ഷയില്‍ ഉന്നതവിജയം നേടിയ മറിയമത്ത് തഹാനി, സയന്‍സ് മെഡിക്കല്‍ ലബോറട്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് സിറാജ്, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ മറിയമത്ത് അഫ്റ എന്നിവര്‍ മികവ്-21 പരിപാടിയില്‍ ആദരങ്ങള്‍ ഏറ്റുവാങ്ങി.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎ അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു. എ.കെ ആരിഫ് അധ്യക്ഷത വഹിച്ചു. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. കാസര്‍കോട്് വനിതാ പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത, ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാകിയാര, വാണിജ്യ പ്രമുഖരായ ഗഫൂര്‍ എരിയാല്‍, ഹനീഫ് ഗോള്‍ഡ് കിംഗ്, അലി റ്റാറ്റ, അബ്ദുല്ല ഡിസ്‌കോ മുഖ്യാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങലായ ഹനീഫ് പാറ, ജെയിംസ്, ജമീല അഹമ്മദ്, സുകുമാര കുതിരപ്പാടി, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ സംസാരിച്ചു. മൊയ്തീന്‍ പിഎസ്, റംഷാദ്, റഹിമാന്‍ തൊട്ടന്‍, ഹനീഫ് ഹാജി പൈവളികെ, ഖമറുദ്ധീന്‍, ബിഎന്‍ മുഹമ്മദ് അലി, അസ്ലം ചൊക്ലേറ്റ്, റിയാസ് മൊഗ്രാല്‍ സംബന്ധിച്ചു.
Post a Comment
0 Comments