കോളിയടുക്കം (www.evisionnews.in): പ്രവാസി ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായും പ്രവര്‍ത്തക സമിതി അംഗങ്ങളായും പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളായ അഹമ്മദ് ഹാജി കോളിയടുക്കം, എന്‍.എ മാഹിന്‍ കീഴൂര്‍, മല്ലം സുലൈമാന്‍, ബി.എ അബ്ദുല്ല ചെമ്മനാട്, ഹംസ കീഴൂര്‍, എന്നിവര്‍ക്കുള്ള ചെമ്മനാട് പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റിയുടെ ആദരവ് സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി.ടി അഹമ്മദലി നല്‍കി. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ പ്രവാസികളുടെ മക്കള്‍ക്കും പേരമക്കള്‍ക്കുമുള്ള അവാര്‍ഡ് ദാനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറും നല്‍കി.
കോളിയടുക്കം അഹമ്മദ് ഹാജിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ദാവൂദ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ അറിയാന്‍ എന്ന വിഷയത്തില്‍ ബഷീര്‍ കല്ലിങ്കാല്‍ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി ഉമ്മര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.പി കുഞ്ഞബ്ദുള്ള, ഹുസൈനാര്‍ തെക്കില്‍, റൗഫ് ബായിക്കര, ഷംസുദ്ദീന്‍ തെക്കില്‍, ഷെമീമ അന്‍സാരി, അബൂബക്കര്‍ കണ്ടത്തില്‍, ബഷീര്‍ പാക്യാര, അബ്ബാസ് ബന്ദാട്, ഹനീഫ പാറ, രാജു, അമീര്‍ പാലോത്ത് കെ.ടി മുസ്തഫ, നഷാത്ത് പരവനടുക്കം, അഹമ്മദ് അലിമൂടംബയല്‍, മുസ്തഫ സി.എം, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, മുഹമ്മദ് കോളിയടുക്കം, ജനറല്‍ സെക്രട്ടറി നൗഷാദ് ആലിച്ചേരി സാഗതവും ഇബ്രാഹിം കുന്നാറ നന്ദിയും പറഞ്ഞു.
Post a Comment
0 Comments