മേല്‍പ്പറമ്പ് (www.evisionnews.in): ആഭാസസമരം നടത്തി ജനങ്ങള്‍ക്കിടയില്‍ നാണംകെട്ട എല്‍ഡിഎഫ് മുഖംരക്ഷിക്കാന്‍ വേണ്ടി യുഡിവൈഎഫിന് മേല്‍കുതിര കയറാന്‍ വരേണ്ടന് പഞ്ചായത്ത് ചെയര്‍മാന്‍ അബൂബക്കര്‍ കടാംഗോടും, കണ്‍വീനര്‍ രാജേന്ദ്രനും പറഞ്ഞു. സമരം പിന്‍വലിക്കാന്‍ ഉദുമ എംഎല്‍എയും എല്‍ഡിഎഫ് നേതാക്കളും മണിക്കൂറുകളോളം യുഡിഎഫ് നേതാവിനെ വീട്ടില്‍ കാത്തിരിന്ന് കേണപേക്ഷിച്ചിട്ടാണ് സമരത്തില്‍ നിന്ന് തലയൂരിയതെന്ന് അങ്ങാടിപ്പാട്ടാണ്. അവര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പഞ്ചായത്തില്‍ നടന്നുവരുന്ന കാര്യമാണ്. അതു തുടര്‍ന്ന് പോകുമെന്നല്ലാതെ മറ്റൊന്നും ഒത്ത് തീര്‍പ്പാക്കിയിട്ടില്ല. ചിലയാളുടെ സ്പോണ്‍സേര്‍ഡില്‍ സമരം തുടങ്ങിയതിന് എല്‍ഡിഎഫ് അണികള്‍ക്കിടയില്‍ പ്രധിഷേധം ഏറ്റുവാങ്ങിയ ചിലനേതാക്കള്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടന്നെ പോലെയാണ് യുഡിവൈഎഫിന് നേരെ വരുന്നത്.
പഞ്ചായത്ത് ഭരണസമിതി ചര്‍ച്ചക്ക് വിളിച്ചെന്നും ഉപാദികളെല്ലാം അംഗികരിച്ചെന്നും വാദം പച്ചകള്ളമാണ് ഒരു ഉപാധിയും അവര്‍ ഉന്നയിച്ചിരുന്നില്ല പിന്നെ പറഞ്ഞത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വാഹനമില്ല എന്നതാണ്. ആരംഭം മുതല്‍ക്ക് തന്നെ പഞ്ചായത്ത് അദിനതയില്‍ തന്നെ രണ്ട് വാഹനവും സാമൂഹ്യ പ്രവര്‍ത്തകരായ ആരിഫ് കല്ലട്രയുടെയും മുനീര്‍ ചെമ്മനാടിന്റെയും വാഹനങ്ങള്‍ എന്തിനും തയാറായി ഇവിടെ ഉണ്ട്. ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരായി സമരം പിരിച്ചുവിടേണ്ട ഗതികേടിലാണ് എല്‍ഡിഎഫ്. ഇതുമറച്ച് വെക്കാനുള്ള ശ്രമം വിലപോവില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ആഭാസ സമരം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് എല്‍ഡിഎഫ് ജനങ്ങളോട് മാപ്പ് പറയണമെന്നും നേതാക്കള്‍ പറഞ്ഞു
Post a Comment
0 Comments