കോളിയടുക്കം (www.evisionnews.in): ചെമ്മനാട് ഗ്രാമ പഞ്ചായത്തിനെതിരെ എല്‍ഡിഎഫ് നടത്തുന്ന സമരാഭാസത്തിനെതിരെ പഞ്ചായത്ത് യുഡിവൈഎഫ് വിശദീകരണ പൊതുയോഗം നടത്തി. സര്‍ക്കാറിന്റെ പിടിപ്പുകേടില്‍ കോവിഡ് പ്രതിരോധം പാളിയതിലെ ജാള്യത പരിമിത അധികാരമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലയിലിട്ട് സമൂഹത്തില്‍ നിന്ന് ഒളിച്ചോടുകയാണ് ചെമ്മനാട് പഞ്ചായത്തിലെ ഇടതുപക്ഷ നേതൃത്വമെന്ന് യോഗം ആരോപിച്ചു. ചെമ്മനാട് പഞ്ചായത്തിലെ യുഡിഎഫ് ഭരണമികവിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ വിളറിപൂണ്ട് വ്യാജമാരോപിച്ച് നടത്തുന്ന ആഭാസസമരം ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബൂബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ഉദുമ മണ്ഡലം കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത്് ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കല്‍,
പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍, യുഡിവൈഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. ശ്രിജിത് മാടക്കല്‍, ഉദുമ മണ്ഡലം ചെയര്‍മാന്‍ റഊഫ് ബായിക്കര, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ശംസുദ്ധീന്‍ തെക്കില്‍, ആയിഷ അബൂബക്കര്‍, മെമ്പര്‍മാരായ സഹദുള്ള, ടിപി നിസാര്‍, രമ ഗംഗാദരന്‍, അമീര്‍ പാലോത്ത്, ജയന്‍ ചട്ടഞ്ചാല്‍, ആസിയ മുഹമ്മദ്, മറിയ മാഹിന്‍, അഹമ്മദ് കല്ലട്ര, ചന്ദ്രശേഖരന്‍, രാജന്‍ പൊയ്‌നാച്ചി, എസ്ടിയു ജില്ലാ സെക്രട്ടറി അബൂബക്കര്‍ കണ്ടത്തില്‍, ഹമീദ് കുതിരില്‍, അബ്ദുല്ല ഉലൂജി, യുഡിവൈഎഫ് ഭാരവാഹികളായ ടികെ ഹസൈനാര്‍, പബീഷ് കീഴൂര്‍,
കെഎച്ച് ശരീഫ്, ശാനി കടവത്ത്, ഹക്കീം മാച്ചിപ്പുറം, സാദിഖ് ആലംപാടി, അസ്്‌ലം കീഴൂര്‍, കെപി അഷ്‌റഫ്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം, ട്രഷറര്‍ ഉബൈദ് നാലപ്പാട് പ്രസംഗിച്ചു.
Post a Comment
0 Comments