Type Here to Get Search Results !

Bottom Ad

തിങ്കളാഴ്ച ഭാരതബന്ദ് കേരള ഹര്‍ത്താല്‍: ജില്ലയില്‍ പൂര്‍ണമാകും


കാസര്‍കോട് (www.evisionnews.in): ബിജെപി സര്‍ക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി- കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്തംബര്‍ 27ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നടത്തുന്ന ഭാരത ബന്ദ് കേരള ഹര്‍ത്താല്‍ ജില്ലയില്‍ വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിച്ചു സമരം ഒത്തു

തീര്‍പ്പാക്കുക, തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, പെട്രോള്‍, ഡീസല്‍, പാചക വാതക വിലക്കയറ്റം തടയുക, വൈദ്യുതി സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ ഷെയര്‍ വില്‍പന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ നടത്തുന്ന സമരം ജില്ലയില്‍ വിജയമായി നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു.

ജോലിയില്‍ നിന്ന് വിട്ടുനിന്നും വാഹനങ്ങള്‍ ഓടിക്കാതെയും എല്ലാവരും ഹര്‍ത്താലില്‍ പങ്കെടുക്കണം. പോസ്റ്റര്‍,സ്റ്റിക്കര്‍ പ്രചരണം, തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും യോഗങ്ങള്‍ നടന്നുവരുന്നു. ജില്ലയിലെ എല്ലാ ടൗണുകളിലും ഇന്നും നാളെയും വിളംബര പ്രകടനങ്ങള്‍, പന്തം കൊളുത്തി പ്രകടനം എന്നിവ സംഘടിപ്പിച്ച് ഹര്‍ത്താലില്‍ പങ്കാളിയാകാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കും.

27ന് തൊഴിലാളികളും കുടുംബാംഗങ്ങളും രാവിലെ 10.30 മുതല്‍ 11.30 വരെ സമയം റോഡില്‍ ഇറങ്ങി ശൃംഖല തീര്‍ക്കും.കോവിഡ് മാനദണ്ഡം പാലിച്ച് അഞ്ച് പേര്‍ വീതം റോഡരികില്‍ കൊടികള്‍, പ്ലക്കാര്‍ഡുകളുമായി അണിനിരക്കും. പത്രസമ്മേളനത്തില്‍ ടികെ രാജന്‍, കെവി കൃഷ്ണന്‍, ടിവി കുഞ്ഞിരാമന്‍, ഷറീഫ് കൊടവഞ്ചി, വിവി വിജയന്‍, പിപി രാജു, സിഎംഎ ജലീല്‍, സിവി ചന്ദ്രന്‍, നാഷണല്‍ അബ്ദുല്ല, കരിവെള്ളൂര്‍ വിജയന്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad