മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): എംഎസ്എഫ് കുന്നില്‍ യൂണിറ്റ് സംഘടിപ്പിച്ച ജൂനിയര്‍ സോക്കര്‍ ലീഗ് സമാപിച്ചു. ഹില്‍ ടോപ്പ് ഗ്രൗണ്ടില്‍ നടന്ന മത്സരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പിഎം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. അഫ്രാസ് അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പിബി ഷഫീഖ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എംഎ നജീബ്, സിദ്ദീഖ് ബേക്കലം, ഷാനവാസ് മാര്‍പ്പനടുക്ക, മാഹിന്‍ കുന്നില്‍, ഹസീബ് ചൗക്കി, മൂസാ ബാസിത്ത്, അസീര്‍ കുന്നില്‍, ആബിദ് നുനു, അംസു മേനത്ത്, അഷ്ഫര്‍ മജല്‍, സാദത്ത് എരിയാല്‍, അറഫാത്ത് കമ്പാര്‍, മുനീസ് ബദര്‍ നഗര്‍, ജൗഹര്‍ പുത്തൂര്‍, റിസ്വാന്‍ ചൗക്കി പ്രസംഗിച്ചു.
10 ടീമുകള്‍ മത്സരിച്ചു. മില്ലത്ത് അറ്റാക്കേര്‍സ് ടീം ഒന്നാം സ്ഥാനവും വൈറ്റ് ഹ്വാക്ക്‌സ് രണ്ടാം സ്ഥാനവും നേടി. മികച്ച കളിക്കാരാനായി അമീന്‍ എടച്ചേരി, ഗോള്‍ കീപ്പറായി ഷിബു കുന്നില്‍, ഡിഫന്ററായി തമീം ഷുക്കൂര്‍ കുന്നില്‍, ടോപ്പ് സ്‌ക്കോററായി ചപ്പു കുന്നില്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഇര്‍ഫാന്‍ കുന്നില്‍, റിഷാദ് കുന്നില്‍, അനസ്, അന്‍സാഫ് എടച്ചേരി, അനസ് കുന്നില്‍, അനസ്, വലിയവളപ്പ് നേതൃത്വം നല്‍കി.
Post a Comment
0 Comments