കേരളം (www.evisionnews.in): പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആള്‍താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറുമാസങ്ങള്‍ക്ക് മുന്‍പ് കാണാതായ തൃശൂര്‍ ചേറ്റുവയിലുള്ള സനോജ്- ശില്‍പ ദമ്പതികളുടെ മകന്‍ അമല്‍കൃഷ്ണയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിന് വാടാനപ്പള്ളിയില്‍ വെച്ച് കാണാതായ അമല്‍ കൃഷ്ണയുടെ മൃതദേഹം തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തുള്ള ആള്‍താമസമില്ലാതിരുന്ന വീട്ടില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അമല്‍ കൃഷ്ണയുടെ അമ്മ ശില്‍പ ആവശ്യപ്പെട്ടു. ആരുടെയോ പ്രേരണ കൊണ്ട് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നും സംഭവത്തിന് പിന്നില്‍ ആരോ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അമ്മ ആരോപിച്ചു.
Post a Comment
0 Comments