Type Here to Get Search Results !

Bottom Ad

സിപിഎമ്മിനെ അവഗണിച്ച് ജലീല്‍: ചന്ദ്രിക വിവാദത്തില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകും


കേരളം (www.evisionnews.in): സിപിഎം തളളിപ്പറഞ്ഞെങ്കിലും പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെട്ട കളളപ്പണക്കേസില്‍ തെളിവ് നല്‍കാന്‍ മുന്‍ മന്ത്രി കെ.ടി.ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഇന്ന് വീണ്ടും ഹാജരാകും. ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകള്‍ ഹാജരാക്കാന്‍ ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരായി ജലീല്‍ നല്‍കിയ മൊഴിയുടെ തുടര്‍ച്ചയായിട്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ഇ.ഡി.കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇന്ന് ഇ.ഡിക്ക് മുന്നിലെത്തുന്നത്.

ചന്ദ്രിക അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ നല്‍കുക. ഇതിനിടെ എ.ആര്‍.നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ജലീല്‍ ഇ.ഡിയെ സമീപിച്ചതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി പറഞ്ഞിരുന്നു. വിഷയത്തില്‍ സഹകരണ വകുപ്പും സിപിഎമ്മും ജലീലിനെ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു. ഇഡിക്ക് തെളിവ് നല്‍കുമെന്ന ജലീലിന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ചൊടിപ്പിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad