കേരളം (www.evisionnews.in): കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ നിര്‍ന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നു. ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. ക്വാറന്റൈന്‍ കഴിയുന്ന എട്ടാമത്തെ ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.
കേരളത്തില്‍ നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കില്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവരും. രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനിവും ഇതിനായി പ്രത്യേക കര്‍മ്മസമിതിയെ നിയോഗിക്കുമെന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ അറിയിപ്പ്. കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും.
Post a Comment
0 Comments