മംഗളൂരു (www.evisionnews.in): തന്റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ഇളയസഹോദരനെ മൂത്തസഹോദരന്‍ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊന്നു. ബണ്ട്വാള്‍ താലൂക്കിലെ പനേമംഗളൂരുവിന് സമീപം ശാന്തിഗുഡ്ഡെ ബോണ്ടലയിലാണ് സംഭവം. ബോണ്ടലയിലെ സുന്ദരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുന്ദരന്റെ മൂത്തസഹോദരന്‍ രവിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അവിവാഹിതനായ സുന്ദരന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രവിയുടെ ഭാര്യ സുന്ദരന് ഭക്ഷണം കൊണ്ട് കൊടുക്കുന്നത് പതിവായിരുന്നു. ഇതോടെ തന്റെ ഭാര്യയും സുന്ദരനും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച രവി വെള്ളിയാഴ്ച രാത്രി സുന്ദരനുമായി വഴക്കിട്ടു. തുടര്‍ന്ന് ഇരുമ്പുവടി കൊണ്ട് സുന്ദരന്റെ തലക്കടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുന്ദരനെ ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയുമായി അവിഹിതം: ജ്യേഷ്ഠന്‍ അനുജനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊന്നു
17:22:00
0
മംഗളൂരു (www.evisionnews.in): തന്റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ഇളയസഹോദരനെ മൂത്തസഹോദരന്‍ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊന്നു. ബണ്ട്വാള്‍ താലൂക്കിലെ പനേമംഗളൂരുവിന് സമീപം ശാന്തിഗുഡ്ഡെ ബോണ്ടലയിലാണ് സംഭവം. ബോണ്ടലയിലെ സുന്ദരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുന്ദരന്റെ മൂത്തസഹോദരന്‍ രവിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അവിവാഹിതനായ സുന്ദരന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രവിയുടെ ഭാര്യ സുന്ദരന് ഭക്ഷണം കൊണ്ട് കൊടുക്കുന്നത് പതിവായിരുന്നു. ഇതോടെ തന്റെ ഭാര്യയും സുന്ദരനും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച രവി വെള്ളിയാഴ്ച രാത്രി സുന്ദരനുമായി വഴക്കിട്ടു. തുടര്‍ന്ന് ഇരുമ്പുവടി കൊണ്ട് സുന്ദരന്റെ തലക്കടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുന്ദരനെ ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post a Comment
0 Comments