കാസര്‍കോട് (www.evisionnews.co): പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രകൃതി സൗഹൃദ അവാര്‍ഡ് ജില്ലാതല വിജയികളായ അശ്വിന്‍ മണികണ്ഠനും അഭിരാം മണികണ്ഠനും അവാര്‍ഡ് കൈമാറി. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പിഎം മുനീര്‍ ഹാജി അവാര്‍ഡ് നല്‍കി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറിമാരായ അഷ്റഫ് ബോവിക്കാനം, താഹാ തങ്ങള്‍, സലാം ബെളിഞ്ചം, ആഷിഫ് കല്ലടക്കുറ്റി സംബന്ധിച്ചു.
കുറ്റിക്കോല്‍ വേളാഴിയിലെ എം. മണികണ്ഠന്റെയും രമ്യയുടെയും മക്കളായ ഈ സഹോദരങ്ങള്‍ നിലവില്‍ കുണ്ടംകുഴി ഗവ. സ്‌കൂളില്‍ പത്താം തരത്തിലും ഏഴാം തരത്തിലും വിദ്യാര്‍ഥികളാണ്. അച്ഛനോടൊപ്പം ചേര്‍ന്നുള്ള പ്രകൃതി സൗഹൃദ കൃഷിയുല്‍പ്പാദനത്തിനാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്.
Post a Comment
0 Comments