കാസര്‍കോട് (www.evisionnews.co): കേരള സംസ്ഥാന ആക്വട്ടിക് അസോസിയോഷന്റെ കീഴിലുള്ള കാസര്‍കോട് ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറിയായി അഷ്റഫ് കര്‍ളയെ നോമിനേറ്റ് ചെയ്തു. കലാകായിക സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പൊതു പ്രവര്‍ത്തന മേഖലയില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തമാണ് കര്‍ള.
നിലവില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗം, ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ കുമ്പള ഫുട്‌ബോള്‍ അക്കാദമി പ്രസിഡന്റ്, ദുബൈ മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കണ്‍വീനര്‍. ആരിക്കാടി സ്‌പോര്‍ട്ടിങ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
Post a Comment
0 Comments