ദേശീയം (www.evisionnews.in): രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സി.പി.എം. എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമെന്ന് മുതിര്‍ന്ന നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗമാണ് സുജന്‍ ചക്രബര്‍ത്തി. ആദ്യമായാണ് ഇത്തരത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്.അതേസമയം പാര്‍ട്ടി ആദ്യമായാണ് ഇത്തരത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്ന വാദം അദ്ദേഹം തള്ളി. നേരത്തെയും പാര്‍ട്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നുവെന്നും എന്നാല്‍ അത് വ്യത്യസ്ത രീതികളിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണയായി പാര്‍ട്ടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വര്‍ഗ്ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടാണ്. ഇത്തവണ രാജ്യത്തിന്റെ 75-ാം ദിനമായതു കൊണ്ട് തന്നെ കൂടുതല്‍ വിപുലമായി നടത്തും. 75-ാം വാര്‍ഷികവും 100-ാം വാര്‍ഷികവും എല്ലാ സമയത്തും വരുന്നതല്ലെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.
Post a Comment
0 Comments