കേരളം (www.evisionnews.in): കോവിഡിനു പിന്നാലെ മള്‍ട്ടി ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോംസി (എംഐഎസ്‌സി) ബാധിച്ചു കേരളത്തില്‍ നാലു കുട്ടികള്‍ മരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഒന്നര വര്‍ഷത്തിനിടെ 300ല്‍ ഏറെ കുട്ടികള്‍ക്കു 'മിസ്‌ക്' സ്ഥിരീകരിച്ചു. ഇവരില്‍ 95 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് കോവിഡ് ബാധയുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയത്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് മിസ്‌ക് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരും 18 വയസ്സിനു താഴെയുള്ളവര്‍. ഒരു കുട്ടിക്കു മാത്രം മറ്റു ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നു എന്നാണു റിപ്പോര്‍ട്ട്. കേരളത്തിലെ ആകെ കോവിഡ് ബാധിതരില്‍ 7% പേര്‍ 10 വയസ്സിനു താഴെയുള്ളവരാണ്. 10% പേര്‍ 1120 വയസ്സു പ്രായമുള്ളവര്‍. 0.004% ആണ് 10 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കോവിഡ് മരണനിരക്ക്. 019 പ്രായത്തിലുള്ള 39 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. മിസ്‌ക് ബാധിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്ക് ആരോഗ്യവകുപ്പ് നേരത്തെ തന്നെ പ്രോട്ടോക്കോള്‍ തയാറാക്കിയിരുന്നു.
കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് 34 ആഴ്ചയ്ക്കകമാണ് മിസ്‌ക് ബാധിക്കുന്നത്. കടുത്ത പനി പ്രധാന രോഗലക്ഷണം. ത്വക്കിലെ ചുവന്ന പാടുകള്‍, പഴുപ്പില്ലാത്ത ചെങ്കണ്ണ്, വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മര്‍ദം കുറയല്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ഉദരരോഗങ്ങള്‍, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവയും ലക്ഷണങ്ങളാണ്.
Post a Comment
0 Comments