കാസര്‍കോട് (www.evisionnews.co): കോവിഡിനെതിരെ അവബോധമുണ്ടാകുന്നതില്‍ സാമൂഹിക സേവനരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സമൂഹത്തില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്ന് കാസര്‍കോട് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സിനിമ താരവുമായ സിബി തോമസ് അഭിപ്രായപ്പെട്ടു.
ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി ഈമാസം 16നു കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന കോവിഡ് കാലത്ത് നടത്തിയ സ്വയം സമര്‍പ്പിത സേവനപ്രവര്‍ത്തനത്തിനു ജില്ലയിലെ പ്രമുഖര്‍ക്ക് നല്‍കുന്ന പ്രതിഭ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് 'ആദരസ്പര്‍ശം 2021 പരിപാടിയുടെ ബ്രോഷര്‍, വാണിജ്യ പ്രമുഖനും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായ സമീര്‍ ബെസ്റ്റ് ഗോള്‍ഡിനു നല്‍കി പ്രകാശനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും, ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ, മജീദ് തെരുവത്ത്, കെ.വി യൂസഫ് സംബന്ധിച്ചു.
Post a Comment
0 Comments