Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷക ദിനം സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു


കോളിയടുക്കം (www.evisionnews.in): ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷതവഹിച്ചു. കര്‍ഷക ദിനത്തിന്റെ ഭാഗമായി വിവിധ മേഖലയില്‍ കഴിവുതെളിയിച്ച പഞ്ചായത്തിലെ മികച്ച കര്‍ഷകരായ കെ കല്യാണിയമ്മ ചെട്ടുംകുഴി, പുഷ്പ മുരളീധരന്‍ കാവുംപള്ളം, എം കുമാരന്‍ നായര്‍ കപ്പണക്കാല്‍, എം ഗോപാലന്‍ നായര്‍ ആലിന്റടി , എം ദാമോദരന്‍ നായര്‍ കാവുങ്കല്‍, കുഞ്ഞിക്കണ്ണന്‍ പി കെ താനത്തിങ്കാല്‍, ബാസ്‌ക്കരന്‍ കണ്ടത്തില്‍ വീട്, ഹമീദ് മാണിയില്‍ ചാത്തന്‍കൈ എന്നിവരെ ആദരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആയിഷ അബൂബക്കര്‍, ഷംസുദ്ദീന്‍ തെക്കില്‍, രമാ ഗംഗാധരന്‍ മെമ്പര്‍മാരായ ഇ മനോജ്കുമാര്‍, സുജാത രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൃഷി ഓഫീസര്‍ പി ദിനേശ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം രാജഗോപാല്‍ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad