കാസര്‍കോട് (www.evisionnews.co): എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ജില്ലയില്‍ വിജയം നേടിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ആശങ്കയിലാണെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി. പിന്നോക്ക ജില്ലയായ കാസര്‍കോട്ടെ മുഴുവന്‍ കുട്ടികള്‍ക്കും പഠനത്തിന് അവസരം ലഭിക്കുന്ന വിധത്തില്‍ അധികം ബാച്ചുകളും പുതിയ കോഴ്‌സുകളും അനുവദിക്കണം.
ജില്ലയില്‍ 19287 എസ്എസ്എല്‍സി വിജയിച്ചപ്പോള്‍ ഉപരിപഠനത്തിന് 14278 സീറ്റുകളാണ് ജില്ലയില്‍ നിലവിലുള്ളത്. അയ്യായിരത്തോളം വിദ്യാര്‍ഥികളാണ് സീറ്റ് കിട്ടാതെ പുറത്തുനില്‍ക്കേണ്ടി വരുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ അധികം ഉള്ളപ്പോഴാണ് മലബാര്‍ മേഖലയിലെ ജില്ലകളില്‍ വലിയതോതില്‍ സീറ്റ് കുറവു നികത്താന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണം.
ബിരുദാനന്തര കോഴ്‌സുകളുടെ കാര്യത്തിലും സമ്മാനമാണ് ജില്ലയുടെ അവസ്ഥ. അതുകൊണ്ട് തന്നെ ജില്ലയില്‍ വേണ്ടത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ശതമാനം സീറ്റ് വര്‍ധനവ് അല്ലെന്നും മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും പുതിയ കോഴ്‌സും ബാച്ചുകളും അനുവദിച്ചാല്‍ ഇതിന് പരിഹാരമാകും. ജില്ലയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ എം എസ് എഫ് ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കില്ലെങ്കില്‍ ശക്തമായ സമരവുമായി എംഎസ്എഫ് മുന്നോട്ടുപോകുമെന്ന് ആബിദ് ആറങ്ങാടി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments