കാസര്‍കോട് (www.evisionnews.in): ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തിനിടെ സംഘര്‍ഷം. ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞാണ് കയ്യാങ്കളിയുണ്ടായത്. ഐഎന്‍എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഉദുമ എരോല്‍ പാലസിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐഎന്‍എല്ലിലെ കാസിം ഇരിക്കൂര്‍, പ്രൊഫ. എപി അബ്ദുല്‍ വഹാബ് പക്ഷത്തുനിന്നുമുള്ള പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു. പക്ഷപാതപരമായാണ് മെമ്പര്‍ഷിപ്പ് വിതരണം എന്നാരോപിച്ചാണ് സംഘര്‍ഷം ആരംഭിച്ചത്. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം ബഹളംവെച്ചു. ഇത്തരത്തിലുള്ള പരസ്പര ആക്ഷേപം കയ്യാങ്കളിയില്‍ എത്തിച്ചേരുകയായിരുന്നു. സംഘര്‍ഷത്തിനിടെ ഔദ്യോഗികപക്ഷം യോഗം തുടര്‍ന്നു. മറുപക്ഷം ബഹളം വെച്ചുയോഗ നടപടികള്‍ തടസപ്പെടുത്തി.
ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തിനിടെ സംഘര്‍ഷം
18:22:00
0

Post a Comment
0 Comments